TVS Bike and Scooter Prices Slashed: Check the Full New Price List
ടിവിഎസ് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വമ്പൻ വിലക്കുറവ്; അപ്പാച്ചെ മുതൽ ജൂപ്പിറ്റർ വരെ, പുതിയ വിലകൾ അറിയാം
ടിവിഎസ് മോട്ടോർ കമ്പനി ഇന്ത്യയിലെ തങ്ങളുടെ മോട്ടോർസൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും വില കുറച്ചു. ജിഎസ്ടി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സെപ്റ്റംബർ 22 മുതൽ പുതിയ വിലകൾ പ്രാബല്യത്തിൽ വന്നു. ഇതോടെ ടിവിഎസിന്റെ ജനപ്രിയ മോഡലുകൾ കൂടുതൽ ആകർഷകമായ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുങ്ങുകയാണ്.
ടിവിഎസിന്റെ പ്രധാന ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും എത്ര രൂപയാണ് കുറഞ്ഞതെന്ന് നോക്കാം.
ടിവിഎസ് ബൈക്കുകളുടെ പുതിയ വില
അപ്പാച്ചെ സീരീസ്, റോണിൻ, റൈഡർ, റേഡിയോൺ തുടങ്ങിയ ജനപ്രിയ ബൈക്കുകൾക്കെല്ലാം വില കുറഞ്ഞിട്ടുണ്ട്. മോഡൽ തിരിച്ചുള്ള പുതിയ വിലകൾ താഴെ നൽകുന്നു.
| മോഡൽ | പഴയ വില (രൂപയിൽ) | പുതിയ വില (രൂപയിൽ) | വിലക്കുറവ് (രൂപയിൽ) |
| സ്പോർട്ട് | 59,950 – 62,100 | 55,100 – 57,100 | 4,850 – 5,000 |
| സ്റ്റാർ സിറ്റി+ | 78,586 – 81,586 | 72,200 – 74,900 | 6,386 – 6,686 |
| റേഡിയോൺ | 74,708 – 87,295 | 67,400 – 80,000 | 7,295 – 7,308 |
| റൈഡർ | 87,625 – 1,02,915 | 80,500 – 94,500 | 7,125 – 8,415 |
| റോണിൻ | 1,35,990 – 1,73,720 | 1,24,790 – 1,59,390 | 11,200 – 14,330 |
| അപ്പാച്ചെ RTR 160 | 1,21,420 – 1,34,320 | 1,11,490 – 1,23,290 | 9,930 – 11,030 |
| അപ്പാച്ചെ RTR 160 4V | 1,25,670 – 1,47,990 | 1,15,852 – 1,35,840 | 9,818 – 12,150 |
| അപ്പാച്ചെ RTR 180 | 1,35,020 | 1,24,890 | 10,130 |
| അപ്പാച്ചെ RTR 200 4V | 1,45,070 – 1,59,990 | 1,41,290 – 1,48,620 | 3,780 – 11,370 |
| അപ്പാച്ചെ RTR 310 | 2,39,990 – 3,11,000 | 2,21,240 – 2,86,690 | 18,750 – 24,310 |
| അപ്പാച്ചെ RR 310 | 2,77,999 – 2,94,999 | 2,56,240 – 2,71,940 | 21,759 – 23,059 |
ടിവിഎസ് സ്കൂട്ടറുകളുടെ പുതിയ വില
ബൈക്കുകൾക്ക് പുറമെ, സ്കൂട്ടർ വിപണിയിലെ താരങ്ങളായ എൻടോർക്ക്, ജൂപ്പിറ്റർ, സെസ്റ്റ് തുടങ്ങിയ മോഡലുകൾക്കും വിലക്കുറവ് ബാധകമാണ്.
| മോഡൽ | പഴയ വില (രൂപയിൽ) | പുതിയ വില (രൂപയിൽ) | വിലക്കുറവ് (രൂപയിൽ) |
| XL 100 | 47,754 – 65,047 | 43,900 – 59,800 | 3,854 – 5,247 |
| സെസ്റ്റ് 110 | 71,655 – 74,392 | 65,800 – 68,300 | 5,855 – 6,092 |
| ജൂപ്പിറ്റർ 110 | 81,211 – 95,161 | 74,600 – 87,400 | 6,611 – 7,761 |
| ജൂപ്പിറ്റർ 125 | 89,291 – 1,00,480 | 82,000 – 92,300 | 7,291 – 8,180 |
| എൻടോർക്ക് 125 | 88,142 – 1,08,722 | 80,900 – 99,800 | 7,242 – 8,922 |
| എൻടോർക്ക് 150 | 1.19 ലക്ഷം – 1.29 ലക്ഷം | 1.09 ലക്ഷം – 1.18 ലക്ഷം | 10,000 – 11,000 |